കണ്ണൂര്‍: ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് കണ്ണൂര്‍ താലൂക്ക് കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. പദ്ധതി വിജയിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാരീബാഗുകളുടെ ഉപയോഗം കുറക്കുന്നതിനും അസോസിയേഷന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഹോട്ടലുകളില്‍ ടിഫിന്‍ ബോക്സുമായി പാര്‍സല്‍ വാങ്ങാനെത്തുന്നവര്‍ക്ക് 10ശതമാനം വിലക്കുറവ് നല്‍കാനും അസോസിയഷന് തീരുമാനിച്ചു. പദ്ധതി ഇന്നലെ മുതല്‍ കണ്ണൂര്‍ നഗരത്തില്‍ ഹോട്ടലുകളില്‍ നടപ്പിലാക്കിത്തുടങ്ങി. തുടക്കത്തില്‍ കണ്ണൂര്‍ നഗരസഭാ പരിധിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്. 20ന് ചേരുന്ന ജില്ലാ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ജില്ല മുഴുവന്‍ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ചും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണപൊതുവാള് അധ്യക്ഷതവഹിച്ചു. എന്‍.ദാമോദരന്‍, ആലിക്കുഞ്ഞി, കെ.ആച്ചുതന്, രാമകൃഷ്ണന് എഴുത്തന്‍, ജയപ്രകാശ്, ശ്യാം, ഭൂപേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: