തിരുവനന്തപുരം: കഴിഞ്ഞ ശബരിമല സീസണില്‍ ജീവനക്കാര്‍ക്ക് നല്കിയ ഉറപ്പുകള്‍ ദേവസ്വം ബോര്‍ഡ് പാലിക്കണമെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. ശബരിമല ഭണ്ഡാര ചോര്‍ച്ച തടയുന്നതിന് പ്രാകൃത ദേഹ പരിശോധന നിര്‍ത്തലാക്കാന്‍ ആധുനിക യന്ത്ര സംവിധാനം കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
സ്പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് നല്കുന്ന ഭക്ഷണക്കാര്യത്തിലെ വിവേചനം, താമസ സൗകര്യം ഏര്‍പ്പെടുത്തല്‍ തുടങ്ങിയവയ്ക്കും പരിഹാരം കാണാന്‍ സാധിച്ചില്ല. സീസണ് തുടങ്ങുന്നതിന് മുമ്പ് ജീവനക്കാര്‍ക്കും അയ്യപ്പഭക്തര്‍ക്കും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ചങ്ങനാശ്ശേരി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാഖേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പാലാ ശങ്കരനാരായണന്, സംസ്ഥാന സെക്രട്ടറിമാരായ മുല്ലൂര്‍ ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: