തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ പുതിയ ഗതാഗത പരിഷ്കാരം നിലവില്‍വന്നു. ഇതിന്റെ ഭാഗമായി ബസ്സ്റ്റാന്റിലെത്തുന്ന ബസ്സുകള്‍ക്ക് യാത്ര തുടങ്ങുന്നതിന് പത്ത് മിനിറ്റുമുമ്പ് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ. എല്ലാ ബസ്സുകള്‍ക്കും കാക്കത്തോട് ബസ്സ്റ്റാന്റില് ബാക്കി സമയം നിര്‍ത്തിയിടാം. അവിടെനിന്നും സമയക്രമം അനുസരിച്ചുവേണം ബസ്സ്റ്റാന്റിലെത്താന്. ഗതാഗതക്കുരുക്ക് ഇല്ലാതിരിക്കാന്‍ പ്ലാസ ജംഗ്ഷന് മുതല്‍ കാക്കത്തോട് വരെ ഇനിമുതല്‍ വണ്‍വേ ആയിരിക്കും. കാക്കത്തോട്ടില്‍ ലോറികള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഇനിമുതല്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് പിഴചുമത്തുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: