മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വളണ്ടിയര്‍മാര്‍ മാതൃകയായി. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട കെ.സി.കൃഷ്ണന്റെ പുതുതായി നിര്‍മ്മിച്ച വീടിന്റെ വയറിംഗ് ചെയ്ത് വൈദ്യുതി കണക്ഷന് നേടിക്കൊടുത്താണ് പോളിടെക്നിക്കിലെ എന്‍എസ്എസ് അംഗങ്ങള്‍ മാതൃകയായത്. കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ട കൃഷ്ണനും മാറാരോഗിയായ ഏകമകനും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തിന് കൂടാളി പഞ്ചായ്തിന്റെയും മറ്റ് സഹായമനസ്കരുടെയും സഹായത്താല്‍ വീടുപണി മുന്നോട്ട് പോയെങ്കിലും ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വീട് പണിപൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മാധ്യമങ്ങള്‍ വഴി ശ്രദ്ധയില്‍പ്പെട്ട എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിഷി ചമ്പാടന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വീടിന്റെ വയറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും ചെയ്തുകൊടുക്കുകയായിരുന്നു. എന്‍എസ്എസ് വളണ്ടിയര്‍മാരും കോളേജ് സ്റ്റാഫും കൂടി സ്വരൂപിച്ച തുകയും കഴിഞ്ഞദിവസം നടന്ന ഗൃഹപ്രവേശന വേളയില്‍ പ്രിന്‍സിപ്പാള്‍ ഹരീഫ് ഹുസൈന് കുടുംബത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: