കണ്ണൂര്‍: ഈവര്‍ഷത്തെ കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കായികമേള 17 മുതല്‍ 19 വരെ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ചെയര്‍മാനായും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന് ജനറല്‍ കണ്‍വീനറുമായ 501അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഷാഹിന മൊയ്തീന് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി.ജയപാലന് ഉദ്ഘാടനം ചെയ്തു. എം.ബാബുരാജന്, ഒ.രാധ, അഡ്വ.ലിഷ ദീപക് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: