ആലപ്പുഴ: വിവിധ മേഖലകളില്‍ ലോക റെക്കോഡ് നേടിയവരുടെ സംഗമം സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ സന്ദേശമുയര്‍ത്തിയാണ് ഗിന്നസ്, യുആര്‍എഫ്, ബുക്ക് ഓഫ് റെക്കോഡ് ജേതാക്കളുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടത്തിയത്. കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തില്‍ 60 ലോക റെക്കോഡ് ജേതാക്കള്‍ 60 താമരക്കുമ്പിളില്‍ ദീപങ്ങള്‍ വേമ്പനാട്ട് കായല്‍പ്പരപ്പില്‍ തെളിച്ചാണ് ലോകമികവ് എന്ന പ്രതിഭാസംഗമം സംഘടിപ്പിച്ചത്.
ശുദ്ധജലവും വായുവും നമ്മുടെ അവകാശമാണെന്നും കാവുകളും പുഴകളും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും വിനോദസഞ്ചാര രംഗത്തുള്ള അനന്തസാധ്യത നാം തിരിച്ചറിയണമെന്നുള്ള സന്ദേശം ഉയര്‍ത്തിയാണ് ജേതാക്കള്‍ ദീപംതെളിയിച്ചത്. മാലിന്യമുക്തകേരളത്തിനായും പ്രകൃതിസംരക്ഷണത്തിനായും പുതുതലമുറ അണിചേരണമെന്ന് ആഹ്വാനം നല്കി നടന് ഗിന്നസ് പക്രു നയരേഖ പ്രകാശനം ചെയ്തു.
ഗിന്നസ് ജിത ബിനോയി പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനത്തില്‍ യുആര്ഫ് ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ.സൗദീപ് ചാറ്റര്‍ജി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് ഡോ.ഗിന്നസ് സുനില്‍ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ.ജോണ്സണ് വാലയില്‍ ഇടിക്കുള, ബി.ലേഖ, ഡോ.ജിജി ദീപക് എന്നിവര്‍ക്ക് യുആര്ഫ് റെക്കോഡും അംഗീകാരമുദ്രയും നല്കി.
ഏഷ്യാനെറ്റ് വൈസ് ചെയര്മാന് ഡയാന സില്‍വസ്റ്റര്‍ നറുക്കെടുപ്പ് നടത്തി. ഗിന്നസ്ജോബ് പൊട്ടാസ് സമ്മാനദാനം നടത്തി. ഓള് ഗിന്നസ് റെക്കോഡ് ഹോള്‍ഡേഴ്സ് കേരളയുടെ ലോഗോ പ്രകാശനം ഗിന്നസ് പക്രു നിര്‍വ്വഹിച്ചു. യുര്എഫ് തിംസോംഗ് പ്രകാശനം ബാലതാരം മീനാക്ഷിയും മെമ്പര്‍ഷിപ്പ് വിതരണം ഗിന്നസ് പ്രജേഷ് കണ്ണനും, ഐഡി കാര്‍ഡ് വിതരണം ഗിന്നസ് മുഹമ്മദ് ഷെറീഫും നിര്‍വ്വഹിച്ചു. റെക്കോഡ് പ്രതിഭകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഡോ.പി.ബി. ഉഷ, നന്ദുമുരളീധരന്, അബീഷ് പി. ഡോമനിക്ക്, ഗിന്നസ് പി,വി. അനില്‍കുമാര്‍, ഡോ.ജോണ്സണ് വാലയില്‍ ഇടിക്കുള, ഗിന്നസ് പ്രജീഷ് കണ്ണന്, ഗിന്നസ് കലാമണ്ഡലം ഹേമലത, സുമേഷ്കൂട്ടിക്കല്, ഗിന്നസ് ജിത ബിനോയി, ഗിന്നസ് രാജുമാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനഭാരവാഹികളായി ഡോ.സുനില്‍ ജോസഫ്(പ്രസിഡന്റ്), ഗിന്നസ് പക്രു, അബീഷ് പി. ഡൊമനിക്ക്, ആതിരമുരളി, പി.വി.അനില്‍കുമാര്‍(വൈസ് പ്രസിഡന്റുമാര്‍), ഡോ. ജോണ്സണ് വാലയില്‍ ഇടിക്കുള(ജനറല്‍സെക്രട്ടറി), പ്രജീഷ് കണ്ണന്, അനീഷ്ശിവാനന്ദന്, റോജിആന്റണി, സതാര്‍ ആതൂര് (സെക്രട്ടറിമാര്‍), പി.ബി.ഉഷ(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: