കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനം. സക്കീറിന് മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചാല്‍ അറസ്റ്റ് ഒഴിവാക്കി കോടതിയില്‍ കീഴടങ്ങാന്‍ അവസരമൊരുക്കുന്നതിനാണ് പോലീസ് നീക്കം.
വെള്ളിയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കുന്നത്. സക്കീറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമം പോലീസ് അവസാനിപ്പിച്ചു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിന്റെ പിന്നില്‍.
ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി ആവര്‍ത്തിക്കുമ്പോഴും, കേസെടുത്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും ഏരിയാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ്തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: