അഴീക്കല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഡേ സ്‌കോളേഴ്‌സിനും പ്രവേശനം

Tuesday 1 November 2016 11:05 pm IST

കണ്ണൂര്‍: അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവും വന്നുപോവുന്ന കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു. ഇതുവരെ സ്‌കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുന്നവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം നല്‍കിയിരുന്നത്. ഹോസ്റ്റല്‍ സമ്പ്രദായത്തോട് താല്‍പര്യമില്ലാത്തതു കാരണം റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് നിലവിലെ പഠന രീതിയില്‍ മാറ്റം വരുത്തി ഡേ സ്‌കോളേഴ്‌സിന് കൂടി പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം സ്‌കൂളിലെ 8, 9, 10 ക്ലാസ്സുകളിലേക്ക് ഹോസ്റ്റലില്‍ താമസിക്കാതെ വന്നുപോവുന്നവര്‍ക്കും പ്രവേശനം ആരംഭിച്ചു. അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 0497 2731081 (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍), 0497 2770474 (അഴീക്കല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍) എന്നീ നമ്പറുകളില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.