കൊച്ചി: അങ്കമാലി ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പൊലീത്ത വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ചരമ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ വിളംബര പതാക യാത്ര നാളെ രാവിലെ 10ന് ഹൈറേഞ്ച് മേഖലയിലെ തൊട്ടിക്കാനം സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നും ആരംഭിക്കും. വയലിപ്പറമ്പില്‍ തിരുമേനി സ്ഥാപിച്ച വിവിധ പള്ളികളിലെ സ്വീകരണത്തിനു ശേഷം നാളെ രാത്രി കോതമംഗലം മര്‍ത്തോമ ചെറിയ പള്ളിയില്‍ എത്തിച്ചേരും. വെള്ളിയാഴ്ച രാവിലെ 10ന് യാത്ര തുടര്‍ന്ന് കോതമംഗലം, അങ്കമാലി മേഖലകളിലെ പള്ളികളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ഉച്ചയ്ക്ക് 12ന് ആലുവയിലെത്തും. ദീപശിഖാ പ്രയാണത്തോടൊപ്പം യാത്ര തുടര്‍ന്ന് അങ്കമാലി മേഖലയിലെ വിവിധ പള്ളികളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ജൂബിലി സമാപന വേദിയായ നെടുമ്പാശേരി പള്ളിയിലെത്തി സമാപിക്കും. ഭദ്രാസന സെക്രട്ടറി ഫാ. സാബു പാറയ്ക്കല്‍, ഫാ. വര്‍ഗീസ് അററയ്ക്കല്, ഭദ്രാസന യൂത്ത് അസോസിയേഷന് സെക്രട്ടറി ഗ ഇ പോള്‍, വിനോജ് ടി. പോള്‍ എന്നിവര്‍ നേതൃത്വം നല്‍കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: