കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: യുവമോര്‍ച്ച

Wednesday 2 November 2016 7:20 am IST

മലപ്പുറം: കലക്ട്രേറ്റിലെ സ്‌ഫോടനം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ആശങ്കാജനകമാണ്. ജില്ലയില്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം നടക്കുന്നതായി മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജി തോമസ്, സംസ്ഥാന സമിതിയംഗം ശിതു കൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.