കളക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം: അന്വേഷണം ഊര്‍ജിതമാക്കി

Wednesday 2 November 2016 12:25 pm IST

മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു വിവിധ സംഘങ്ങളാണ് മലപ്പുറത്ത് എത്തിയത്. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഡിവൈഎസ്പി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. നേരത്തെ കൊല്ലത്തു നിന്നുള്ള അന്വേഷണ സംഘവും മലപ്പുറത്ത് എത്തിയിരുന്നു. കൊല്ലം വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. മലപ്പുറത്ത് നടന്ന സ്‌ഫോടനത്തിന് കൊല്ലത്തു നടന്ന സ്‌ഫോടനവുമായി സാമ്യമുണ്ടെന്ന് സംഘം വ്യക്തമാക്കി. കൊല്ലത്ത് ഉപയോഗിച്ച വസ്തുക്കള്‍ തന്നെയാണ് മലപ്പുറത്തും ഉപയോഗിച്ചതെന്നും ഇവര്‍ സൂചിപ്പിച്ചു. ഇതിനു പുറമേ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ഡ്രൈവ് വിശദ പരിശോധനക്ക് വിധേയമാക്കും. സ്‌ഫോടനത്തെ തുടര്‍ന്ന് കളക്ടറേറ്റ് വളപ്പില്‍ സുരക്ഷ ശക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.