തിരുവനന്തപുരം: സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് എന്ത് ഉപദേശം തന്നാലും സര്‍ക്കാര്‍ നയമനുസരിച്ചായിരിക്കും തീരുമാനമെടുക്കുകയുള്ളെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും തോമസ് ഐസക്ക് സഭയെ അറിയിച്ചു.
അതേസമയം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കു മുന്നിലുള്ള തടസങ്ങള്‍ മറികടക്കാന്‍ ഗീതാ ഗോപിനാഥിന്റെ ഉപദേശങ്ങള്‍ സഹായകമാകുമെന്നും ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: