മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്ഫോടനത്തെ കുറിച്ച് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ഫോടനം ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച കാര്‍ഡ് ബോര്‍ഡ് പെട്ടി പരിശോധിച്ചു വരികയാണ്. പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് പെട്ടി വച്ചതെന്നും സംശയമുണ്ട്.
ബേസ് മൂവ്മെന്റ് എന്ന സംഘടനയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമല്ല. നിരോധിച്ച ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ച് വരികയാണ്. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: