കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; മന്ത്രിയുടെ വാക്കും പാഴായി

Wednesday 2 November 2016 11:03 am IST

നാദാപുരം: കഴിഞ്ഞ വേനലില്‍ വ്യാപകമായി കൃഷി നാശം സംഭവിച്ചവര്‍ക്ക് കൃഷി വകുപ്പ് മന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭ്യമായില്ല. കഴിഞ്ഞ വര്‍ഷത്തെ കടുത്ത വേനലില്‍ നാദാപുരം,കുറ്റിയാടി ഭാഗങ്ങളില്‍ ഒരു ലക്ഷത്തില്‍ പരം തെങ്ങുകളും ,കുരുമുളക് ,വാഴ ,കവുങ്ങ് ,റബര്‍ മുതലായവയടക്കം മൂന്ന് കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത് . 19960അപേക്ഷകളാണ് നാദാപുരം ,കുറ്റിയാടി പ്രദേശങ്ങളില്‍ നിന്ന് വിവിധ കൃഷി ഓഫിസുകളില്‍ ലഭിച്ചത്. എന്നാല്‍ നഷ്ടം സംഭവിച്ചവര്‍ ഇതിന്റെ ഇരട്ടിവരുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു . കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയില്‍ വിഷമിച്ചു നില്‍ക്കുന്ന ചെറുകിട ,നാമമാത്ര കര്‍ഷര്‍ക്കാണ്ഇരുട്ടടിപോലെ കൃഷിനാശവും സംഭവിച്ചത് . ഇതോടെബാങ്കില്‍ നിന്ന് കടമെടുത്തും സ്വര്‍ണം പണയം വെച്ചതും വാഴക്കൃഷി നടത്തിയ നൂറുകണക്കിന് കര്‍ഷകര്‍ പെരുവഴിയിലായിരിക്കയാണ് .മേഖലയില്‍ ഉണ്ടായ കൃഷിനാശം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെകൃഷി കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ നാദാപുരം അതിഥി മന്ദിരത്തില്‍ ജൂലായ് 25ന് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഉണങ്ങിയ തെങ്ങൊന്നിന് ആയിരം രൂപയും സൗജന്യമായി തെങ്ങിന്‍ തെങ്ങിന്‍ തൈ നല്‍കുമെന്നുമെന്നും നശിച്ച മറ്റ് കാര്‍ഷിക വിളകള്‍ക്ക് മതിയായ നഷ്ട്പരിഹാരം നല്‍കുമെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ച് തെങ്ങുകള്‍ വെട്ടി മാറ്റിയ കര്‍ഷകര്‍ ഒടുവില്‍ വെട്ടിലായിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.