ശ്രീകണ്ഠപുരം: നിടുങ്ങോത്ത് സ്ഥലമുടമയുടെ അനുവാദമില്ലാതെ വയല്‍ നികത്തി റോഡ് പണിയുന്നതായി പരാതി. നിടുങ്ങോത്തെ ഇ.പി.പുരുഷു, ഇ.പി.കുഞ്ഞമ്പു നമ്പ്യാര്‍ എന്നിവരുടെ വയല്‍ നികത്തിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മൂന്ന് മീറ്റര്‍ വീതിയുള്ള റോഡ് നിര്‍മ്മിക്കുന്നത്. സ്ഥലമുടമകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രദേശത്തെ സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നീക്കം നടന്നത്. സ്ഥലമുടമകള്‍ കൃഷി ഓഫീസിലും ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റോഡ് പണി തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ റോഡ് പണിയുടെ ഭാഗമായി വയലില്‍ കല്ലുകള്‍ പാകിയതിനാല്‍ കൃഷി നടത്താന്‍ സാധിക്കുന്നില്ലെന്ന് സ്ഥലമുടമകള്‍ പറയുന്നു. പോലീസ് ഇടപെട്ടെങ്കിലും കല്ലെടുത്ത് മാറ്റാന്‍ അനുവദിക്കാത്തതിനാല്‍ തല്ക്കാലം ഇവിടെ കൃഷിയിറക്കേണ്ടെന്ന നിലപാടിലാണ് സ്ഥലമുടമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: