കണ്ണൂര്‍: ചിറക്കല്‍ കടലായി ശ്രീകൃഷ്ണക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പാകുന്നതിന്റെ ഫണ്ട് ശേഖരണം ക്ഷേത്രം തന്ത്രി കാട്ടുമാടത്ത് ഈശാനന് നമ്പൂതിരി തിരുവങ്ങാടന്‍ രാമചന്ദ്രനില്‍ നിന്നും ആദ്യതുക സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കടലായി ശ്രീകൃഷ്ണക്ഷേത്ര പരിപാലന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അരക്കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ ചിറക്കല്‍ കോവിലകം ട്രസ്റ്റി രവീന്ദ്രവര്‍മ്മരാജ, പരിപാലന കമ്മറ്റി പ്രസിഡണ്ട് കെ.എന്‍.രാഘവന്, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എം.അരവിന്ദാക്ഷന്, മോഹന്‍ദാസ്, കെ.ശ്രീധരന് നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: