ആലപ്പുഴ: പുരാണ പാരായണ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഗുരുവായൂര്‍ മാതാ കമ്യൂണിറ്റി ഹാളില്‍ നടന്നു. പുരാണ പാരായണകലാകാരന്മാരെ പ്രത്യേക പരിഗണനയില്‍ ഉള്‍പ്പെടുത്തി പെന്‍ഷനും മറ്റാനുകൂല്യങ്ങളും പുനരാരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള ക്ഷേത്രസംരക്ഷണ സമിതി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു. ഭാഗവതശ്രീ പുരസ്കാരം അമ്പലപ്പുഴ ജീ. രാധമ്മയ്ക്കും കര്മ്മരന്തപുരസ്കാരം തൃപ്പൂണിത്തുറ രാജലക്ഷ്മി രാജയ്ക്കും സമര്‍പ്പിച്ചു. പ്രസിഡന്റ് പള്ളിപ്പാട് ശശിധരന് ആചാരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായി പള്ളിപ്പാട്ട് അശോകന് (പ്രസിഡന്റ്), അമ്പലപ്പുഴ രാധമ്മ (സെക്രട്ടറി), ഉദയമണി അമ്പലപ്പുഴ, കാവാലം രാജേഷ്കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), അമ്പിളി രന്തന്‍, ഓമന ശശിധരന് (ജോ. സെക്രട്ടറിമാര്‍), ശശിധരന് ആചാരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: