അടിമാലി: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് 10 വിദ്യാര്‍ത്ഥികള്‍ അടക്കം 11 പേര്‍ക്ക് പരിക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുടെ സമീപത്ത് ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. പത്താംമൈല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളായ കോരുമ്പടത്തില് നേഹ (5), ആന്തിയാട്ട് ലക്ഷ്മി (10), സഹോദരന് വിഷ്ണു (6), കുഴിക്കാട്ടില്‍ ജൂലിയന്‍ (6), കാഞ്ഞിരംകാട്ട് രഞ്ചി (7), സഹോദരി രമ്യ (10), വെട്ടിയ്ക്കല്‍ ആല്‍ബി (6), കൊച്ചുവീട്ടില്‍ അക്ഷയ (10), സഹോദരി അക്ഷര (11), കല്ലേലില്‍ അന്‍സിയ (7), ഓട്ടോറിക്ഷാ ഡ്രൈവര്‍ വാളറ മുതിരയില്‍ അനീഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുമായി ഒഴുവത്തടത്തിലേയ്ക്ക് പോകുംവഴി മറ്റൊരു ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു. വാഹന സൗകര്യം കുറവായിരുന്നതിനാല്‍ രക്ഷിതാക്കള്‍ തന്നെ പണം നല്‍കിയാണ് ഓട്ടോറിക്ഷയില്‍ അയച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: