ഇടുക്കി: വനംവന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എം ജി സര്‍വ്വകലാശാല ലൈഫ് ലോങ് ലേണിങ് പഠനവകുപ്പിന്റെയും ക്യാമ്പസ് യൂണിറ്റ് സര്‍വ്വീസ് സ്കീം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും സഹകരണത്തോടെ ഇടമലക്കുടിയില്‍ പ്രഥമ വായനശാല ആരംഭിച്ചു. വിവിധ മേഖലയിലുള്ള നൂറുകണക്കിന് പുസ്തകങ്ങള്‍ കുടിയില്‍ ആരംഭിച്ച വായനശാലയിലുണ്ട്. പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍ അമരാവതി അദ്ധ്യക്ഷത വഹിച്ചു. കുടിയിലെ കാണിമാരായ ദേവേന്ദ്രനും ഈശ്വരനും കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്ത് ഉദ്ഘാടനം നടത്തി. എം ജി സര്‍വ്വകലാശാല അലുമിനി അസോസിയേഷന് പ്രസിഡന്റ് ജി ശ്രീകുമാര്‍, മൂന്നാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി പി അനില്‍കുമാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥരായ ആര് സുരാജ്, എം രമേശ്, കെ ആര് ഷനേജ്, ജനമൈത്രി പോലീസുകാരായ മധു, ഫക്രുദീന്‍, ട്രൈബല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് മോഹനദാസ്, സുധീഷ്, ട്രൈബല്‍ പ്രമോട്ടര്‍ രമണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടമലക്കുടിയില്‍ ശൗചാലയങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. മന്‍കി ബാത്തില്‍ ഇടമലക്കുടിയുടെ പേരെടുത്ത് പറഞ്ഞ പ്രശംസിക്കുകയും ചെയ്തു. വനംവകുപ്പ് റേഞ്ച് ഓഫീസര്‍ പി പി അനില്‍കുമാര്‍ പി.പി അനില്‍കുമാറിന്റെയും മൂന്നാര്‍ ഡിഎഫ് ഒയുടെയും പരിശ്രമം ഇടമലക്കുടിയുടെ ഇപ്പോഴത്തെ കുതിപ്പിന് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: