സാരോപദേശ കഥകള്‍

Wednesday 2 November 2016 9:13 pm IST

സെന്‍ഗുരുവായ നാന്‍സെന്‍ തന്റെ ആശ്രമത്തിലെ ഒരു പ്രത്യേകകാര്യം ശ്രദ്ധിച്ചു: അന്തേവാസികള്‍ രണ്ടുഭാഗമായി തിരിഞ്ഞ് ഒരു പൂച്ചയെച്ചൊല്ലി തര്‍ക്കിക്കുന്നു. ഗുരു പൂച്ചയെ പിടിച്ച് കൊല്ലാനായി വാളുയര്‍ത്തി. ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. നാന്‍സെന്‍, ഒട്ടും മടിക്കാതെ വാള്‍കൊണ്ട് പൂച്ചയെ രണ്ടായി മുറിച്ചു. അന്ന് വൈകുന്നേരം മറ്റൊരു സെന്‍ഗുരുവായ ജോഷു ആശ്രമത്തിലെത്തി. സംഭവിച്ച കാര്യം നാന്‍സെന്‍ ജോഷുവിനോട് പറഞ്ഞു. ജോഷു, പെട്ടെന്ന് തന്റെ കാലില്‍ കിടന്ന ചെരിപ്പൂരി, തലയില്‍ വച്ചു; ആശ്രമം വിട്ടുപോയി. നാന്‍സെന്‍ പറഞ്ഞു: ''അങ്ങ് അല്‍പംകൂടി നേരത്തെ വന്നിരുന്നുവെങ്കില്‍ ഒരു പൂച്ചയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.'' വളരെക്കാലം മുന്‍പ് ചൈനയില്‍ രണ്ടാത്മ മിത്രങ്ങളുണ്ടായിരുന്നു. ഒരാള്‍ സംഗീത വിദ്വാന്‍. കിന്നരം എന്ന സംഗീതോപകരണം അതിസമര്‍ത്ഥമായി വായിക്കും. അപരന്‍ ആ നാദമാധുരി ശ്രവിക്കും. ആദ്യത്തെയാള്‍ പര്‍വതത്തെക്കുറിച്ചുള്ള ഒരു സംഗീതം വാദ്യോപകരണത്തിലൂടെ വായിച്ചാല്‍ സുഹൃത്തുക്കള്‍ പറയും: ''എനിക്ക് നമ്മുടെ മുന്നില്‍ പര്‍വതം കാണാം!'' ഒഴുകുന്ന പുഴയുടെ സംഗീതമാണ് വായിക്കുന്നതെങ്കില്‍ സുഹൃത്തു പറയും: ''എനിക്കിപ്പോള്‍ ഒഴുകുന്ന പുഴ കാണാം!'' ശ്രോതാവായ സുഹൃത്ത് പെട്ടെന്ന് അസുഖം ബാധിച്ചു മരിച്ചു. ആദ്യസുഹൃത്ത് തന്റെ വാദ്യോപകരണത്തിന്റെ കമ്പികള്‍ അറുത്തുമുറിച്ചു. പിന്നെ ഒരിക്കലും അയാള്‍ ഒരു വാദ്യോപകരണവും വായിച്ചിട്ടില്ല. ആത്മസുഹൃത്തിന്റെ പ്രതീകമായി കിന്നരത്തിന്റെ കമ്പി മുറിക്കുന്നത് പില്‍ക്കാലത്ത് ഒരു ചടങ്ങായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.