സിപിഎം അക്രമം അവസാനിപ്പിക്കണം

Wednesday 2 November 2016 9:31 pm IST

ആലപ്പുഴ: ജില്ലയിലെ പലഭാഗങ്ങളിലും വ്യാപകമായ അക്രമത്തിന് നേതൃത്വം നല്‍കുന്ന സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ആവശ്യപ്പെട്ടു. ആശയം നഷ്ടപ്പെട്ട സിപിഎം നിലനില്പിനായി ക്വട്ടേഷന്‍ സംഘങ്ങലെ ഉപയോഗിച്ചാമ് ജില്ലയില്‍ ആകമാനം അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്. യാതൊരു പ്രകോപനവും കൂടാതെ കഴിഞ്ഞ ദിവസം തുറവൂരിലും ബിജെപി നേതാവ് ബൈജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം നേതാക്കളുടെ അറിവോടെയും നേതൃത്വത്തിലുമാണ്. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളഇലും സിപിഎം വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്നും ജില്ലാ പ്രസിഡന്റ് മുന്നറിയിപ്പു നല്‍കി. ഗുണ്ടാ ആക്രമണത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പോലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക മോര്‍ച്ച. കര്‍ഷക മോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.ആര്‍. ബൈജുവിനെയാണ് കഴിഞ്ഞ ദിവസം പകല്‍ സമയം ഒരു സംഘം ഗുണ്ടകള്‍ ആക്രമിച്ചത്. ഇവരെ ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.വി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവാന്ദ്, സുരേഷ് വര്‍മ്മ, എന്‍. ബാബു, ആര്‍.ഒ. ഉണ്ണി, കെ.ആര്‍. മോഹനദാസ് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.