ധോണിയെ മാറ്റരുതെന്ന് ഗ്യാരി കിര്‍സ്റ്റണ്‍

Wednesday 2 November 2016 9:36 pm IST

മുംബൈ: ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്രസിങ് ധോണിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവുമായിരുന്ന ഗ്യാരി കിര്‍സ്റ്റണ്‍. ധോണിയെ മാറ്റിയാല്‍ അത് ഏറ്റവും വലിയ മണ്ടത്തരമായിരിക്കുമെന്നാണ് കിര്‍സ്റ്റണ്‍ അഭിപ്രായപ്പെട്ടത്. വിരാട് കോഹ്‌ലിക്കു നായകസ്ഥാനം കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഉത്തരമായാണ് കിര്‍സ്റ്റന്റെ പ്രതികരണം. ''ധോനിയെ നിര്‍ബന്ധിച്ച് ടീമില്‍ നിന്ന് പുറത്താക്കിയാല്‍ അടുത്ത ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോലും ബുദ്ധിമുട്ടായിരിക്കും. ധോനിയെ മഹാനായ കളിക്കാരനെന്ന് വിശേഷിപ്പിച്ച കിര്‍സ്റ്റണ്‍ അദ്ദേഹത്തിന്റെ കഴിവില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണയാണെന്നും വ്യക്തമാക്കി. മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന പരിശീലകന്‍ നിലപാട് വ്യക്തമാക്കിയത്. ധോണി മികച്ച നായകനും കളിക്കാരനുമാണെന്നുള്ളതിന് അദ്ദേഹത്തിന്റെ ട്രാക് റിക്കാര്‍ഡുകള്‍ ഉത്തരം നല്‍കുമെന്നും കിര്‍സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.