പയ്യന്നൂര്‍: അഗതികളും അംഗപരിമിതരുമായ പിലാത്തറ ഹോപ്പിലെ അന്തേവാസികള്‍ക്ക് സഹായഹസ്തവുമായി സിആര്‍പിഎഫ് ഭടന്മാര്. പെരിങ്ങോം സിആര്‍പിഎഫ് കേമ്പിലെ സേനാംഗങ്ങളും ജീവനക്കാരുമാണ് സഹായം സ്വരൂപിച്ച് കാരുണ്യ സ്പര്‍ശവുമായി ഹോപ്പിലെത്തിയത്. ഡെപ്യൂട്ടി കമാന്റന്റ് ആര്.എസ്.റോത്തൂത്, കമാന്റര്‍മാരായ എ.എസ്.അനസ്, അലക്സ് ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് സഹായതുക ഹോപ്പ് ദേശീയ ഉപാധ്യക്ഷന്‍ എം.പി.മധുസൂദനന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: