കണ്ണൂര്‍: കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് എടക്കാട് മേഖലാ വനിതാവേദി രൂപീകരിച്ചു. സംഘം രവീന്ദ്രന് അധ്യക്ഷത വഹിച്ചു. സോമസുന്ദരം ഉദ്ഘാടനം ചെയ്തു. കെ.രഞ്ചിത്ത്, കെ.പി.നാരായണന്, രത്നകുമാര്‍, കെ.എന്‍.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു. 28 മുതല്‍ 30 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളന വിജയത്തിനായി മേഖലാവാഹന പ്രചാരണജാഥ നടത്തുവാന്‍ യോഗം തീരുമാനിച്ചു. വനിതാവേദി ഭാരവാഹികളായിയ പ്രമീള കൃഷ്ണന്-പ്രസിഡണ്ട്, സജിത ഹരിദാസന്-വൈസ് പ്രസിഡണ്ട്, ജിനി ബിജു-ജനറല്‍ സെക്രട്ടറി, ആര്‍ഷ ലക്ഷ്മണന്-ജോയന്റ് സെക്രട്ടറി, പത്മിനി രമേശ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: