വളപട്ടണം: അനധികൃതമായി മണല്‍ കടത്തിയ രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. മണല്‍ കടത്താന്‍ ഉപയോഗിച്ച മൂന്ന് മിനിലോറികളും പിടികൂടിയിട്ടുണ്ട്. മാങ്കടവ് പൊക്കന്റകത്ത് നസീര്‍ എന്ന ദുബായിക്കണ്ടി നസീര്‍(34), കല്ലയിക്കല്‍ സ്വദേശി തട്ടാവളപ്പില് റിയാസ്(32) എന്നിവരെയാണ് എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മാങ്കടവ് റോഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. പിടികൂടിയ മൂന്ന് ലോറികളില്‍ രണ്ടെണ്ണത്തിന്റെ നമ്പര്‍ പ്ലേറ്റ് എടുത്തു മാറ്റിയ നിലയിലും ഒന്ന് വ്യാജവുമായിരുന്നു. മാങ്കടവ്, കല്ലൂരി പ്രദേശങ്ങളില്‍ നിന്നും വര്‍ഷങ്ങളായി അനധികൃത മണല്‍ വാരല്‍ നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: