കണ്ണൂര്‍: ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശരീരം പൂര്‍ണ്ണമായും തളര്‍ന്ന് പോയവരുടെ~ഒത്തു ചേരല്‍ ‘തളരാതെ തണലില്‍’ 6 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പയ്യാമ്പലത്തെ മര്‍മര ബീച്ച് റിസോര്‍ട്ടില്‍ നടക്കും. പരിപാടിയോടനുബന്ധിച്ച് വിവിധ കലാ, കായിക, വിനോദ പരിപാടികള്‍ നടക്കും. തണല്‍ പ്രസിഡണ്ട് പി.എം.ഷരീഫ്, വി.വി.മുനീര്‍, സിസ്റ്റര്‍ വിനീത, ഡോ.കെ.കെ.ലതീഷ്, എന്‍.രാമചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: