കണ്ണൂര്‍: മലയാള ഭാഷാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നാളെ സംഘടിപ്പിക്കുന്ന മാതൃഭാഷ, സംസ്കാരം’എന്ന സെമിനാര്‍ രാവിലെ 11ന് ജില്ലാ ലൈബ്രറി ഹാളില്‍ എഴുത്തുകാരന് ടി.പത്മനാഭന് ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
സെമിനാറില്‍ മലയാളം സര്‍വകലാശാല സംസ്കാര പൈതൃക പഠനവിഭാഗം മേധാവി ഡോ.കെ.എം.ഭരതന് പ്രഭാഷണം നടത്തും. ചടങ്ങില്‍ കെ.എം.രാഘവന് നമ്പ്യാര്‍, ഞാറ്റ്യേല ശ്രീധരന് എന്നിവരെ ആദരിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു, പയ്യന്നൂര്‍ കുഞ്ഞിരാമന് മാസ്റ്റര്‍, കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളേജ് മലയാളം വിഭാഗം മേധാവി പ്രഫ. എ.പി.ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് തുടങ്ങിയവര്‍ സംസാരിക്കും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍, കൃഷ്ണമേനോന് സ്മാരക ഗവ. വനിതാ കോളേജ് മലയാളം വിഭാഗം എന്നിവയുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: