ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തകോത്സവം 5 മുതല്‍

Wednesday 2 November 2016 10:33 pm IST

കണ്ണൂര്‍: കേരള പിറവിയുടെ 60-ാം വാര്‍ഷികാഘോഷങ്ങലുടെ ഭാഗമായി നവംബര്‍ 5 മുതല്‍ 11 വരെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം നവംബര്‍ 5 ന് രാവിലെ 10 മണിക്ക് പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണി വരെയായിരിക്കും മേള. മലയാളസാഹിത്യം, ഭാഷാശാസ്ത്രം, സൗന്ദര്യശാസ്ത്രം, കലകള്‍, ഫോക്‌ലോര്‍, നാടകം. സിനിമ, സംഗീതം, ചരിത്രം, ധനശാസ്ത്രം, ടൂറിസം, കൃഷിശാസ്ത്രം, മൃഗപരിപാലനം, ആരോഗ്യശാസ്ത്രം, ആയുര്‍വ്വേദം, ഭൗതികശാസ്ത്രം, സയന്‍സ്, ഐ ടി, ഇലക്‌ട്രോണിക്‌സ്, നിയമം, സഹകരണം, മാധ്യമം, സ്‌പോര്‍ട്‌സ് തുടങ്ങി നാലായിരത്തോളം ശീര്‍ഷകങ്ങളിലുള്ള് പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പദകോശം, നിഘണ്ടുക്കള്‍, ജീവചരിത്രങ്ങള്‍ എന്നിവയും വൈജ്ഞാനിക മേഖലയിലെ സമകാലിക മുന്നേറ്റങ്ങള്‍ വിശകലനം ചെയ്യുന്ന വിജ്ഞാനകൈരളി മാസികയും ലഭിക്കും. വിജ്ഞാനകൈരളിയുടെ വാര്‍ഷിക വരിക്കാരാകുന്നതിന് മേളയില്‍ സൗകര്യമുണ്ടായിരിക്കും. 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാകുന്ന മേള നവംബര്‍ 11 ന് സമാപിക്കുമെന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.