കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള നവംബര്‍ 17 മുതല്‍ 19 വരെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി കോര്പ്പറേഷന് മേയര്‍ ഇ.പിലത ചെയര്‍മാനായും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.ബാബുരാജന് ജനറല്‍ കണ്‍വീനറുമായ 501 സംഘാടക സമിതി രൂപീകരിച്ചു. 12 സബ് കമ്മിറ്റികളും പ്രവര്‍ത്തനമാരംഭിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് ഷാഹിന മൊയ്തീന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒ.രാധ, അഡ്വ.ലിഷ ദീപക്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം.ബാബുരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: