പാനൂര്‍: മാഹിയില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 240 കുപ്പി മദ്യം പിടികൂടി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് മാക്കുനിയില്‍ വെച്ച് പാനൂര്‍ എസ്ഐ നിഷിത്തിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനക്കിടെ മദ്യം പിടിച്ചത്. കെഎല്‍ .58. ഡി 4341 നമ്പര്‍ ഇന്‍ഡിക്ക കാറിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. പോലീസിനെ കണ്ടയുടനെ െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു. െ്രെഡവര്ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാറിന്റെ ഉടമയെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. കണ്ട്രോള് റൂം എസ്ഐ അശോകന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ റസാഖ്, ശ്രീജിത്ത്, രജ്ഞിത്ത് എന്നിവരും വാഹനപരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: