ന്യൂദല്‍ഹി: ഭാരതം സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്ക്ക് അമേരിക്ക മുന്നറിയിപ്പ് നല്കി. അമേരിക്കക്കാരടക്കം പശ്ചാത്യരെ ഐഎസ് ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ക്കെതിരെ ആക്രമണം ഉണ്ടായേക്കാമെന്നുമാണ് യുഎസ് നയതന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ആരാധനാലയങ്ങള്‍, ചന്തകള്‍, ഉല്സവനഗരികള് തുടങ്ങി പാശ്ചാത്യര്‍ ധാരാളം എത്തുന്ന സ്ഥലങ്ങളില്‍ അവര്‍ ആക്രമണം നടത്തിയേക്കാം. അതിനാല്‍ യുഎസ് പൗരന്മാര് ജാഗ്രത പുലര്‍ത്തണം, ഉചിതമായ നടപടികള്‍ കൈക്കൊള്ളണം. രണ്ടു മാസം മുന്‍പ് ലോകമെങ്ങുമുള്ള യുഎസ് പൗരന്മാര്ക്കു വേണ്ടി ഐഎസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതും ഓര്‍ക്കുമല്ലോ.. മുന്നറിയിപ്പില്‍ എംബസി അധികൃതര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: