പൊന്‍കുന്നം: അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഈ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള എല്‍ ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കെപി എസ്ടിഎയുടെ നേതൃത്വത്തില്‍ ക്ലസ്റ്റര്‍ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചു.
വിദ്യഭ്യാസ ഓഫീസറല്ലാത്തവരുടെ ക്ലാസ് പരിശോധന നിര്‍ത്തിവയ്ക്കുക, ബ്രോക്കന്‍ സര്‍വീസ് പെന്ഷന് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുകയില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ഹയര്‍ സെക്കന്ററി മേഖലയില്‍ തസ്തിക അനുവദിക്കുക, അദ്ധ്യാപകരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ആറാം പ്രവൃത്തി ദിനത്തിലെ ക്ലസ്റ്റര്‍ പരിശീലനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 5ന് നടത്തുന്ന ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്ക്കരിക്കാന്‍ കെപിഎസ് ടിഎ കാഞ്ഞിരപ്പള്ളി സബ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.
പ്രസിഡന്റ് രാജീവ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി. ഗോപകുമാര്‍, സുധീര്‍ ജി. കുറുപ്പ്, ടോമി ജേക്കബ്, ബി. കൃഷ്ണകുമര്‍, ജെയിംസ് എബ്രഹാം, ജോയി എബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: