തലശ്ശേരി: ആവശ്യമായ രേഖകളില്ലാതെ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. തലശ്ശേരി-കൂത്തുപറമ്പ്-ചെറുവാഞ്ചേരി റൂട്ടിലാടുന്ന കെഎല്‍ 58 ഇ 1134 അര്ജുന് ബസ്സാണ് കതിരൂരില്‍ നിന്ന് പിടികൂടി കതിരൂര്‍ പോലീസിന് കൈമാറിയത്. ഒന്നരവര്‍ഷമായി ഇന്‍ഷൂറന്‍സ് എടുത്തിട്ടില്ല. ബ്രേക്ക് എടുത്തിട്ടില്ല, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല, യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സീറ്റ് കീറി പഴകി ദ്രവിച്ചിരിക്കുന്നു. എന്നീ കുറ്റമാണ് ബസ് പിടിച്ചെടുക്കാന്‍ കാരണമായി പറയുന്നത്. ബസ് ഡ്രൈവര്‍ ചെറുപ്പറമ്പ് സ്വദേശി ശ്രീജിത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്റ് ചെയ്തിട്ടുണ്ട്. ബസ് ഉടമ ചെറുപ്പറമ്പിലെ സാവിത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: