കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജ് സെന്ററായി പഠനം നടത്തുന്ന ഐഐഐടി വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. സമരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ കോട്ടയം നഗരത്തില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ദേശീയ നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ഐഐടി വിദ്യാര്‍ത്ഥികളെ അമല്‍ജ്യോതി കോളേജ് വിദ്യാര്‍ത്ഥികളായി കണക്കാക്കുന്ന അധികൃതരുടെ നടപടിയെ ചോദ്യംചെയ്ത വിദ്യാര്‍ത്ഥികളെ അധികൃതര്‍ പീഡിപ്പിക്കു ന്നതായും ഇവര്‍ പറയുന്നു. സമരത്തിന് എബിവിപി പിന്തുണ പ്രഖ്യാപിച്ചു.
മറ്റ് ഐഐഐടിയിലുള്ള പഠനസൗകര്യങ്ങള്‍ ഇ വിടെ അടിയന്തിരമായി ഒരുക്കി പ്രശ്നം പരിഹരിക്കണമെന്ന് എബിവിപി നേതാക്കള്‍ ആവശ്യപ്പെട്ടു. ശിവാന്ദ്രന് (യുപി), രാജേഷ്(ആന്ധ്ര), സുഭന്(ബീഹാര്‍), ശ്രീജ(ആന്ധ്ര), സുബ്രഹ്മണ്യ ന്(യുപി) എന്നീ വിദ്യാര്‍ത്ഥി നേതാക്കള്‍ ധര്‍ണ്ണയില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: