മരട്: ഭുമാഫിയ ഗുണ്ടാ പ്രവര്‍ത്തനം നടത്തിയ മരട് നഗരസഭ വൈസ് ചെയര്മാന് ആന്റണി ആശാന്‍പറമ്പിലും, കൗണ്‍സിലര്‍ ജിന്സണ് പീറ്ററും രാജിവെക്കണമെന്നും ഗുണ്ടാ നേതാക്കളായ ഇവരെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് എന്‍ഡിഎ മരട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മരട് കൊട്ടാരം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. ബിജെപി കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. മേഘനാഥന്, ബിഡിജെഎസ് ജില്ല ജോ. സെക്രട്ടറി പി.സി. ബിപിന്‍, ബിജെപി മണ്ഡലം ജന. സെക്രട്ടറി കെ.എസ്. സുബീഷ്, ബിഡിജെഎസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എം.ആര്. സത്യന്, ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് എം. നന്ദനന്‍, ബിഡിജെഎസ് മുനിസിപ്പല്‍ പ്രസിഡന്റ് സി.കെ. ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: