ന്യൂദല്‍ഹി: കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ഭീകരാക്രമണം നടന്ന ഉറിയില്‍. രണ്ടുദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പരീഖര്‍ രാജ്യത്തിന്റെ ആദ്യ പരംവീരചക്ര വിജേതാവ് മേജര്‍ സോംനാഥിന്റെ 69-ാം സ്മരണാഞ്ജലി ചടങ്ങുകളിലും പങ്കെടുക്കും.
ഉറിയിലെ ബ്രിഗേഡ് ആസ്ഥാനത്ത് എത്തുന്ന പരീഖര്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഭാരത-പാക് അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സമയത്താണ് പ്രതിരോധമന്ത്രി അതിര്‍ത്തിയിലെത്തുന്നത്.
സപ്തംബര്‍ 18ന് ഉറിയിലെ സൈനിക ക്യാമ്പിനു നേരേ നടന്ന ഭീകരാക്രമണത്തില്‍ 19 സൈനികരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പ്രതികാരമായി പാക് അധീന കശ്മീരില്‍ കയറി ഭീകര ക്യാമ്പുകള്‍ക്ക് നേരേ സൈന്യം തിരിച്ചടിയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: