ബരാബങ്കി: ഉത്തർപ്രദേശിൽ രണ്ടേകാല്‍ കോടി രൂപയുടെ മയക്കു മരുന്നുമായി കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. ഉത്തര്‍പ്രദേശിലെ അക്ബര്‍പൂരിൽ നിന്നുമാണ് റഫിഖ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്.
ഇയാളില്‍നിന്ന് 2250 ഗ്രാം മോര്‍ഫിന്‍ കണ്ടെടുത്തു. പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയിലായിരുന്നു ഇവ. അന്താരാഷ്ട്രവിപണിയില്‍ ഈ മയക്കുമരുന്നിന് 2.25 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: