ഭക്ഷ്യഭദ്രതാ നിയമം: സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

Thursday 3 November 2016 10:18 am IST

ബാലുശ്ശേരി: ഭക്ഷ്യഭദ്രതാനിയമം അട്ടിമറിച്ച യുഡിഎഫ്-എല്‍ഡിഎഫ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍കടകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. വട്ടോളി ബസാറില്‍ നടന്ന ധര്‍ണ്ണ ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് കായണ്ണ ഉദ്ഘാടനം ചെയ്തു. പ്രമിത്ത്, ടി. സദാനന്ദന്‍, സത്യന്‍, എന്‍.പി. രവീന്ദ്രന്‍, പ്രജീഷ്, ശോഭിത്ത് എന്നിവര്‍ പ്രസംഗിച്ചു. നടുവണ്ണൂരില്‍ ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി ആര്‍.എം. കുമാരന്‍ ഉദ്ഘാടനം ചെയ്തു. സജീവന്‍ നാഗത്ത്, ബാബുവടക്കയില്‍, തേക്കില്‍ സുധീഷ്, ദിമേഷ്, രഞ്ജു, ജിത്തു എന്നിവര്‍ പ്രസംഗിച്ചു. പൂനത്ത് നടന്ന ധര്‍ണ്ണ യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രമോദ്, മിഥുന്‍, കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു. ചേളന്നൂര്‍: ചേളന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ നടത്തി. ധര്‍ണ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പ്രബീഷ് മാറാട് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിനീഷ്. ആര്‍. അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ടി. നിവേദ്, ബിജെപി നിയോജകമണ്ഡലം വൈസ്. പ്രസിഡണ്ട് സുധാകരന്‍, യുവമോര്‍ച്ച നിയോജകമണ്ഡലം ജന. സെക്രട്ടറി വിഷ്ണു മോഹന്‍ എന്നിവര്‍ സംസാരിച്ചു. സിജീഷ് സ്വാഗതവും അജേഷ് നന്ദിയും പറഞ്ഞു. ജ്യോതി കുമാര്‍, സുധീഷ്, വിപിന്‍, എന്നിവര്‍ നേതൃത്വം നല്‍കി. കുറ്റിയാടി: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കാത റേഷന്‍ വിതരണം അട്ടിമറിച്ച ഇടത്-വലത് മുന്നണികള്‍ക്കെതിരെ ബിജെപി കുറ്റിയാടി പഞ്ചായത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. മഹേഷ്, എം.വി. സുരേന്ദ്രന്‍, പൂത്തറ സുരേഷ്, അജിനേഷ് വി.ടി. എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.