ഉപജില്ലാ ശാസ്ത്രമേള: സെന്റ് ഫ്രാന്‍സിസ്, വാളൂര്‍ ഗവ.യുപി ജേതാക്കളായി

Thursday 3 November 2016 10:19 am IST

പേരാമ്പ്ര: ഉപജില്ലാ ശാസ്‌ത്രോത്സവം കൂത്താളിയില്‍ എ. യു.പി സ്‌ക്കൂളില്‍ കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം വിദ്യാഭ്യാസ ഓഫീസര്‍ കെ.എം. സുനില്‍ ഉദ്ഘാടനം ചെയ്തു. കുത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം പുഷ്പ അധ്യക്ഷയായി. സ്‌കൗട്ട് പരമോന്നത ബഹുമതി നേടിയ ബാലചന്ദ്രന്‍ പാറച്ചോട്ടിലിനെ ജില്ലാ പഞ്ചായത്തംഗം എ.കെ ബാലന്‍ ആദരിച്ചു. എന്‍. നിര്‍മ്മല്‍ കുമാര്‍, എഇഒ സുനില്‍ കുമാര്‍ അരീക്കാം വീട്ടില്‍, സൗഫി താഴെ ക്കണ്ടി, ഷിജു പുല്യോട്ട്, സി.പി. പ്രേമന്‍, പി. ആബിദ, ടി.എം. വത്സന്‍, വി.കെ. ബാബു, കെ.എം. ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, കെ.കെ. ചെക്കോട്ടി, ടി.സി. രാമര്‍ നമ്പ്യാര്‍, ഒ.എം. രാജന്‍, സി.എന്‍. മുരളിധരമേനോന്‍, ടി.ആ. നന്ദലാലു സംസാരിച്ചു. മേളയില്‍ സെന്റ് ഫ്രാന്‍സിസ് പേരാമ്പ്രയും വാളൂര്‍ ഗവ: യൂപി സ്‌കൂളും ജേതാക്കളായി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നടുവണ്ണൂര്‍ എച്ച്എസ്എസ് വാകയാട് ഒന്നാം സ്ഥാനത്തും പേരാമ്പ്ര എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ഫ്രാന്‍സീസ് പേരാമ്പ്ര ഒന്നാം സ്ഥാനവും, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും എത്തി. യുപി. വിഭാഗത്തില്‍ വാളൂര്‍ ഗവ.യു.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും കോട്ടൂര്‍ എയുപി രണ്ടാം സ്ഥാനവും നേടിഎല്‍പി വിഭാഗത്തില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഒന്നാം സ്ഥാനത്തും പുറ്റാട് ജിഎല്‍പി രണ്ടാം സ്ഥാനവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.