ഗുരുവായൂര്‍: മമ്മിയൂരില്‍ വിദേശ വനിത ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു. മാണിക്കത്ത് സ്വദേശി ഹരിഹരന്റെ ഭാര്യ റുമേനിയക്കാരിയായ റോബര്ട്ടീന(40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് ഹരിഹരനെ ചോദ്യം ചെയ്തു വരികയാണ്. അഞ്ചുമാസം മുമ്പാണ് വിദേശ വനിതയും ഗുരുവായൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഹരിഹരനെ ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: