സൂറത്ത്: ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ എട്ട് വയസുകാരി കൊല്ലപ്പെട്ടു. നികിത വാസവ എന്ന പെണ്‍കുട്ടിയാണ് പുലിയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്. ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
നികിതയും രണ്ട് സുഹൃത്തുക്കളും പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാനായി സമീപമുള്ള തുറന്ന പ്രദേശത്ത് പോയപ്പോഴായിരുന്നു സംഭവം. പുലി നികിതയുടെ അരക്കെട്ടില്‍ പിടിച്ച് കാട്ടിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കരച്ചില് കേട്ടെത്തിയ ഗ്രാമവാസികളെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് മറഞ്ഞു. എന്നാല്‍ അപ്പോഴേക്കും നികിത മരിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ ഉണ്ടാകുന്ന രണ്ടാമത്തെ പുലി ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: