നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചു; ബാലാവകാശ കമ്മിഷന്‍ അന്വേഷണം തുടങ്ങി

Thursday 3 November 2016 3:10 pm IST

കോഴിക്കോട് : മുക്കത്ത് നവജാത ശിശുവിന് മുലപ്പാല്‍ നല്‍കിയത് അഞ്ച് ബാങ്ക് വിളിക്ക് ശേഷം. വിശ്വാസത്തിന്റെ ഭാഗമായാണിതെന്നാണ് കുട്ടിയുടെ പിതാവിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് ബാലാവകാശ കമ്മിഷന്‍ അന്വേഷണം തുടങ്ങി. മുക്കം ഓമശേരി ചക്കരം‌കണ്ടി വീട്ടില്‍ അബൂബക്കറാണ് വിശ്വാസത്തിന്റെ പേരില്‍ തന്റെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് നിഷേധിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.54ന് ജനിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ന് ശേഷമാണ്. ഇത്രയും സമയം മുലപ്പാല്‍ കുടിക്കതിരുന്നാലും കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നാണ് അച്ഛന്‍ അബൂബക്കറുടെ വാദം. മുലപ്പാല്‍ തന്നെ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ഇയാള്‍ നിര്‍ബന്ധപൂര്‍വം വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സംഭവം ഡോക്ടര്‍മാര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.