ചെറുപുഴ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തുതുടങ്ങി

Thursday 3 November 2016 9:32 pm IST

ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങി. കേരള പിറവി ദിനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്. ഇതുസംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എസ്.ഐ കെ.വി.സ്മിതേഷ് തലശ്ശേരി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി നടപടിയെടുത്തത്. സ്‌റ്റേഷന്‍ അനുവദിച്ചിട്ടും മാസങ്ങളായി കേസ് രജിസ്റ്റര്‍ ചെയ്യാനാകാതെ പെരിങ്ങോം പോലീസിന് കൈമാറുകയായിരുന്നു ആവശ്യമായ പോലീസ് സേനയെ നല്‍കാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയത് നാമമാത്രമായ സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് ഡ്യൂട്ടിഭാരം കൊണ്ട് ദുരിതവുമായിട്ടുണ്ട്. ഇന്നലെ അഞ്ച് കേസുകള്‍ ചെറുപുഴ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. വയക്കര കാരക്കാട് സ്വദേശിനിയുടെ പരാതിയിലായിരുന്നു ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കാലങ്ങളായി നടന്നുപോകുന്ന വഴി മതില്‍കെട്ടി തടസ്സപ്പെടുത്തിയതിനെ ചോദ്യംചെയ്ത കാരക്കാട്ടെ ത്രേസ്യാമ്മ(52)യെയും എഴുപത്തിയെട്ടുകാരിയായ മാതാവിനെയും കയ്യേറ്റം ചെയ്യുകയും ദേഹത്ത് പിടിച്ച് തള്ളിയിടുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ എടക്കോം സ്വദേശിയായ മുതുപ്ലാക്കല്‍ ഷാജുവിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.