ഇരിട്ടി ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര മേളകള്‍ സമാപിച്ചു

Thursday 3 November 2016 9:32 pm IST

ഇരിട്ടി: ആറളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രണ്ടു ദിവസമായി നടന്നുവന്ന ഇരിട്ടി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര മേളകള്‍ സമാപിച്ചു. ഐടി മേളയില്‍ യുപി വിഭാഗത്തില്‍ മഞ്ഞളാംപുറം യുപി ഒന്നാം സ്ഥാനവും കൊട്ടിയൂര്‍ ഇഎംഎച്ച്എസ് കേളകം, ജിയുപി തില്ലങ്കേരി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. കടത്തും കടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനാണ് മൂന്നാം സ്ഥാനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തോമസ് കരിക്കോട്ടക്കരി ചാമ്പ്യന്മാരായി. ഐജെ എംഎച്ച്എസ്എസ് കൊട്ടിയൂര്‍ രണ്ടാം സ്ഥാനവും, കേളകം ലിറ്റില്‍ ഫ്‌ലവര്‍ ഇഎംഎച്ച്എസ് എസ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എടൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി ചാമ്പ്യന്മാരായി. ജിഎച്ച്എസ് മണത്തണ രണ്ടാം സ്ഥാനവും കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. ഗണിതശാസ്ത്ര മേളയില്‍ മഞ്ഞളാംപുറം യുപിഎസ് ഒന്നാം സ്ഥാനവും കേളകം ലിറ്റില്‍ ഫ്‌ളവര്‍ ഇഎംഎസ്എസ്എസ്സിന് രണ്ടാം സ്ഥാനവും ഇടവേലി ഗവ. എല്‍പി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ മഞ്ഞളാംപുറം യുപി, വീര്‍പ്പാട് സെന്റ് സബാസ്റ്റ്യന്‍ യുപി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കേളകം ലിറ്റില്‍ ഫ്‌ലവര്‍ ഇഎംഎച്ച്എസ്സിനാണ് രണ്ടാം സ്ഥാനം. കരിക്കോട്ടക്കരി സെന്റ് തോമസ് യുപി മൂന്നാം സ്ഥാനം നേടി. സയന്‍സ് മേളയില്‍ പയഞ്ചേരി എല്‍പിയാണ് ചാമ്പ്യന്‍മാര്‍. ജിഎല്‍പി സ്‌കൂള്‍ പടിക്കച്ചാല്‍ രണ്ടാം സ്ഥാനവും തില്ലങ്കേരി യുപി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ ഉളിയില്‍ ഗവ. യുപി ഒന്നാംസ്ഥാനവും തില്ലങ്കേരി ഗവ. യുപിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. അമ്പായത്തോട് യുപി കുന്നോത്ത് സെന്റ് ജോസഫ് യുപി എന്നിവക്കാണ് മൂന്നാം സ്ഥാനം. സാമൂഹികശാസ്ത്രമേളയില്‍ കൊട്ടിയൂര്‍ എസ്എന്‍എല്‍പി ചാമ്പ്യന്മാരായി. വെളിയമ്പ്ര എല്‍പിക്ക് രണ്ടാം സ്ഥാനവും പയഞ്ചേരി എല്‍പി അമ്പായത്തോട് സെന്റ് ജോര്‍ജ്ജ് എല്‍പി എന്നിവ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കുന്നോത്ത് സെന്റ് ജോസഫ് യുപി ചാമ്പ്യന്മാരായി. കൊട്ടിയൂര്‍ എസ്എന്‍എ യുപിക്ക് രണ്ടാം സ്ഥാനവും കണിച്ചാര്‍ ഡോ.പല്‍പ്പു മെമ്മോറിയല്‍ യുപിക്കും തില്ലങ്കേരി ഗവ. യുപിക്കും മൂന്നാംസ്ഥാനവും ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആറളം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. കേളകം ലിറ്റില്‍ ഫ്‌ലവര്‍ ഇഎംഎച്ച്എസ്സിന് രണ്ടാം സ്ഥാനവും, കൊട്ടിയൂര്‍ ഐജെഎംഎച്ച്എസ്എസ്സിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അങ്ങാടിക്കടവ് അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ചാമ്പ്യന്മാരായി. സെന്റ് തോമസ് കൊളക്കാട് രണ്ടാം സ്ഥാനവും ജിഎച്ച്എസ്എസ് ചാവശ്ശേരി മൂന്നാം സ്ഥാനവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.