ലിബിയയില്‍ ബോട്ട് മുങ്ങി നൂറോളം പേര്‍ മരിച്ചു

Thursday 3 November 2016 8:02 pm IST

ട്രിപ്പോളി: ലിബിയന്‍ തീരത്ത് കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ടു മുങ്ങി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ മരിച്ചതായാണ് പ്രഥമിക കണ്ടെത്തല്‍. രണ്ടു ബോട്ടുകളാണ് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്. രക്ഷപ്പെട്ടവര്‍ ഇറ്റലിയുടെ ലാപ്യൂഡീസിയ ദ്വീപില്‍ എത്തിയിട്ടുണ്ട്. 240 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതായി ഇവര്‍ അറിയിച്ചു. 120 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് ആദ്യം മുങ്ങിയത്. ഈ അപകടത്തില്‍ 29 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ടാമത്തെ ബോട്ട് അപകടത്തില്‍ 120 പേര്‍ മരിച്ചതായാണ് സൂചന. ആഫ്രിക്കയില്‍നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. ഈ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 4,200 അഭയാര്‍ഥികളാണ് മരിച്ചത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം കണക്ക് പരിശോധിച്ചാല്‍ ഇത് 3,777 മാത്രമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.