ആലപ്പുഴ: ഭക്ഷ്യസുരഭാ നിയമമനുസരിച്ച് മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ധീവരസഭ ജില്ലാ കമ്മറ്റിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീദേവദവ്യാസ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കാന്‍ അനുമതി നല്‍കുക, മത്സ്യഫെഡിനെ സഹ. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, കടലാക്രമണത്തില്‍ വീടു നഷ്പ്പെട്ടവരെ പുനരധിവസിപ്പിക്കു തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രത്യക്ഷസമരത്തിന് അഞ്ച്, ആറ് തീയതികളില്‍ ആലുവയിലെ യോഗത്തില്‍ രൂപംനല്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.ജി. സുഗുണന് അദ്ധ്യക്ഷത വഹിച്ചു. സി.ഗോപിനാഥ്, കെ.എം. ബാലാനന്ദന്, കെ. സുരേഷ്, കെ. സുധാകരന്, കെ. പ്രദീപ്, എ.എസ്. വിശ്വനാഥന്, മോഹന്‍ കിടങ്ങറ, എസ്. മോഹനന്, ഡി. ഭുവനേശ്വരന്‍, ആര്. അജിമോന്, സുഷമ മോഹന്‍ദാസ്, ജി. വിജയന്, ടി.വി. സെല്‍വരാജ്, പി.കെ. കരുണാകരന്, സി.കെ. പീതാംബരന്, സതീശന്പരുമല, എന്‍.ആര്. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: