നിയമനം നടത്തുന്നു

Thursday 3 November 2016 8:18 pm IST

  കാസര്‍കോട്: ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കി വരുന്ന അടിസ്ഥാന സൗകര്യവികസനവും മാനവശേഷി വികസനവും പദ്ധതികള്‍ നടപ്പാക്കുന്നതിലേക്കായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് രണ്ട് പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരെയും 16 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെയും നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എം എസ് ഡബ്ല്യൂ, എം എ സോഷ്യോളജി, എം എ സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനം തെളിയിക്കുന്ന എം എസ് ഓഫീസ്, കെ ജി ടി ഇ, വേര്‍ഡ് പ്രൊസസ്സിംഗ് (ഇംഗ്ലീഷ്), പി ജി ഡി സി എ ഇവയില്‍ ഏതിലെങ്കിലും ഒന്നിലുളള സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. കമ്മ്യൂണിറ്റി മോട്ടിവേററര്‍ തസ്തികയിലെക്ക് പരിഗണിക്കപ്പെടുന്നതിന് ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് യോഗ്യത. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയില്‍ പ്രതിമാസ വേതനം 25,000 രൂപയും കമ്മ്യൂണിറ്റി മോട്ടിവേറ്ററായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപയുമായിരിക്കും. വെളളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 15 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാസര്‍കോട് അറ്റ് കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് പി ഒ-671315 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയുടെ കവറിന് പുറത്ത് ഏത് തസ്തികയിലേക്കുളള അപേക്ഷയാണെന്ന് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 202537.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.