കണ്ണൂര്‍: ഇന്‍ഡ്യന്‍ യോഗാ ഫെഡറേഷന് 2017-ജനുവരിയില്‍ ബാംഗ്ലൂരുവില്‍ നടത്തുന്ന 35-ാംമത് ദേശീയ യോഗാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല യോഗാ ചാമ്പ്യന്‍ഷിപ്പ് 6 ന് നടക്കുമെന്ന് ജില്ലാ യോഗ അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എട്ടു വയസ്സു മുതല്‍ എല്ലാ പ്രായക്കാര്ക്കുമായി ഏഴ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ യോഗാസ്ഥാപനങ്ങളില് നിന്നും സ്ക്കൂളുകളില്‍ നിന്നുമായി 200ല്‍പരം മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 26 ന് പാലക്കാട് നടക്കുന്ന സംസ്ഥാന യോഗാ ചാമ്പ്യന്‍ഷിപ്പിലേക്ക് മത്സരിക്കാന്‍ യോഗ്യത ലഭിക്കും. ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന മത്സരം 6 ന് രാവിലെ 10 മണിക്ക് സെക്കന്റ് ഇന്‍ കമാന്‍ഡന്റ് ടെറിട്ടോറിയല്‍ ആര്‍മി കണ്ണൂരിലെ കേണല്‍ ബിബിന്‍ കുമാര്‍ നിര്‍വ്വഹിക്കും. അഴീക്കോട് ശാന്തിമഠം ട്രസ്റ്റ് മഠാധിപതി സ്വാമി ആത്മ ചൈതന്യ, കോര്പ്പറേഷന് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വെളേളാറ രാജന്, എസ്ഐ രാജേന്ദ്ര കുമാര്‍ എന്നിവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ഡോ.വി.വി.ചന്ദ്രന്, പി.വി.രവീന്ദ്രന്,സുധീപ് തൂണോളി, എ.ഷൈജു, ശ്രീധരന് വൈദ്യര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: