കണ്ണൂര്‍: പാസ്പോര്‍ട്ട് അപേക്ഷകനില്‍ നിന്നും 1500 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പോലീസുകാരനെ ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തു. ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലെ സിപിഒ കെ.പി.അഷറഫിനെയാണ് സസ്പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. ചെമ്പന്തൊട്ടിയിലെ ഇ.വി.സന്ദീപ് സായിയുടെ പരാതിയിലാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: