കണ്ണൂര്‍: ചാലാട് അമ്പലത്തില്‍ ഗാനമേളക്കിടെ പോലീസിനെ അക്രമിച്ച കേസില്‍ ഒരാളെക്കൂടി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടച്ചേരി ടിസി മുക്കിലെ റിഷാന് എന്ന നിഷയെ(23)യാണ് ഇന്നലെ രാവിലെ ടൗണ്‍ പോലീസ് വീടുവളഞ്ഞ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ 29 ന് രാത്രി 10.30 ഓടെയായിരുന്നു പോലീസുമായി ഒരു പറ്റം സിപിഎം ക്രിമിനലുകള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ പ്രതികളായ എട്ട് സിപിഎം ക്രിമിനലുകളെ അതിസാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: